ഇന്നത്തെ നക്ഷത്രഫലം

Written by Taniniram

Updated on:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ചെലവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, നേട്ടം, അംഗീകാരം, ശത്രുക്ഷയം, തൊഴില്‍ ലാഭം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, തൊഴില്‍ ലാഭം, അനുകൂല സ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം, അംഗീകാരം, ഉപയോഗസാധനലാഭം, ബന്ധുസമാഗമം ഇവ കാണുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലഫലയോഗം കാണുന്നു.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):കാര്യപരാജയം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, പരീക്ഷാപരാജയം, ശത്രുശല്യം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങള്‍ ലഭിക്കാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, ഉത്സാഹം, നിയമവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, നഷ്ടം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നു ചേരാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. ബിസിനസില്‍ നഷ്ടം സംഭവിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

See also  രാവിലെ ഉറക്കം ഉണർന്നാൽ കണ്ണാടിയോ ക്ലോക്കോ നോക്കുന്ന ശീലം ഉണ്ടോ? എങ്കിൽ…

Leave a Comment