ഇന്നത്തെ നക്ഷത്രഫലം

Written by Taniniram

Published on:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ചര്‍ച്ചകള്‍ ഫലവത്താവാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, സല്‍ക്കാരയോഗം, സന്തോഷം, ഉപയോഗസാധന ലാഭം ഇവ കാണുന്നു. ഉല്ലാസ യാത്രകള്‍ക്കു സാധ്യത

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, അലച്ചില്‍, ചെലവ് ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്‌സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, യാത്രാതടസ്സം, ശത്രുശല്യം, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. സഹപ്രവര്‍ത്തകര്‍ ദ്വേഷിക്കാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്):കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അലച്ചില്‍, ചെലവ് ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നേട്ടം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, മനഃപ്രയാസം, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

Leave a Comment