ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന്റേയും മകള്‍ കല്ല്യാണി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ഭരണി കുമാറാണ് വരന്‍.
ലളിതമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കഴിഞ്ഞ ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
വേണു വിരമിച്ചതിന് പിന്നാലെയാണ് ശാരദ മുരളീധരനെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ശാരദ