...
Wednesday, November 12, 2025

താര വിവാഹം : ചലച്ചിത്രതാരങ്ങളായ അദിതി റാവും സിദ്ധാർഥും വിവാഹിതരായി

Must read

ചലച്ചിത്രതാരങ്ങളായ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വര്‍ഷം പഴക്കമുള്ള വാനപര്‍ത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താരദമ്പതികള്‍ക്ക് നടീനടന്മാരടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.


സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയായ പ്രണയമാണ് നടന്‍ സിദ്ധാര്‍ത്ഥിന്റെയും നടി അദിതി റാവു ഹൈദരിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിരുന്നു.ഹൈദരാബാദിലെ പ്രശസ്ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപര്‍ത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം വാനപര്‍ത്തിയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് നടത്തിയതെന്നാണ് വിവരം.

2021മുതല്‍ സിദ്ധാര്‍ഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്‌നയെയാണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. എന്നാല്‍ 2007ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.