Wednesday, April 2, 2025

പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്

Must read

- Advertisement -

മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ചികിത്സാ പിഴവ് ഉണ്ടായെന്ന ബന്ധുക്കളുടെ പരാതിയില്‍ അത്തോളി പൊലീസാണ് കേസെടുത്തത്. അമ്മയും കുഞ്ഞും മരിച്ചത് ചികിത്സാ പിഴവ് മൂലമെന്നാണ് പരാതി. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയും നവജാത ശിശുവുമാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിവായി പ്രവേശിപ്പിച്ചത്, ചികിത്സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടയിലാണ് യുവതി മരിച്ചത്.
അതേസമയം മരണകാരണം ചികിത്സാ പിഴവല്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. യുവതിയുടെ ബിപി കൂടി, രണ്ടുദിവസം ബിപി നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

See also  ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ തർക്കം, തടയാൻ ശ്രമിച്ച ആദിവാസി യുവാവിനോട് ക്രൂരത, കാറിൽ റോഡിലൂടെ വലിച്ചിഴച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article