മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് പ്രവര്‍ത്തിക്കുകയെന്നത് വ്യക്തമാക്കുകയാണ് ഷീലു എബ്രഹാം. കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിലും ഒരു പവര്‍ ഗ്രൂപ്പിനെ കാണാമെന്ന് ഷീലു എബ്രഹാം പറയുന്നു.
ഓണ ചിത്രങ്ങളെന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് നടന്മാര്‍ ചര്‍ച്ചയാക്കുന്നത്. വേറെയും ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങളും വിജയിക്കേണ്ടത് സിനിമാ വ്യവസായത്തിന് അനിവാര്യതയാണ്. ഇതിന് യുവ നടന്മാര്‍ ശ്രമിക്കാത്താണ് ഷീലു എബ്രഹാം ചര്‍ച്ചയാക്കുന്നത്. യുവ നടന്മാരിലെ സൂപ്പര്‍ താരങ്ങളാണ് ടൊവിനോയും ആന്റണിയും ആസിഫും. ഓണത്തിന് സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ചിത്രങ്ങളുടെ പ്രെമോഷന്‍ വീഡിയോ എത്തിയത്. എന്നാല്‍ അതിലൊരു പവര്‍ ഗ്രൂപ്പിനെ കാണാമെന്ന് ഷീലു പറയുന്നു.
ഷീലു എബ്രഹാമിന്റെ കുറിപ്പ്
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് ,പെപ്പെ …”പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!! നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് ….എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!!!നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ