ഇന്നത്തെ നക്ഷത്രഫലം

Written by Taniniram

Published on:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഉത്സാഹക്കുറവ്, അലച്ചില്‍, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, അംഗീകാരം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അഭിമാനം, ശത്രുക്ഷയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): കാര്യപരാജയം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, പ്രവര്‍ത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അഭിമാനക്ഷതം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, യാത്രാപരാജയം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, പ്രവര്‍ത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യതടസ്സം, അഭിമാനക്ഷതം, അപകടഭീതി, കലഹം, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, ഉത്സാഹം, പ്രവര്‍ത്തനവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ഉല്ലാസ യാത്രകള്‍ക്കു സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യതടസ്സം, കലഹം, അലച്ചില്‍, ചെലവ്, ഉത്സാഹക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, നേട്ടം, സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം ഇവ കാണുന്നു. ചര്‍ച്ചകള്‍ ഫലവത്താവാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. യാത്രകള്‍ ഫലവത്താവാം.

Leave a Comment