സ്വപ്ന സുരേഷിനെ സഹായിച്ചത് എ.ഡി.ജി.പി എം ആർ അജിത് കുമാറെന്ന് വെളിപ്പെടുത്തൽ

Written by Taniniram Desk

Published on:

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശന യാത്രാ നിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് സരിത്ത് വ്യക്തമാക്കി.

മറ്റൊരു പ്രതി സന്ദീപാണ് സ്വപ്നയുമായി ബെംഗളൂരുവിലേക്ക് പോയത്. അജിത്കുമാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി. ശിവശങ്കര്‍ നിര്‍ദേശിച്ച പാതയിലൂടെയാണ് സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്. അജിത്കുമാറാണ് റൂട്ട് നിര്‍ദേശിച്ചത്.

ഏത് ചെക്പോസ്റ്റിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദേശം നല്‍കിയതും അദ്ദേഹം. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു.

See also  പോലീസിനെ നേര്‍വഴി നടത്താന്‍ ഡിജിപി :പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സഭ്യമായ വാക്കുകള്‍ ഉപയോഗിക്കണം ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം.

Related News

Related News

Leave a Comment