14 ദിവസത്തിനുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ സ്വന്തം ചെലവിൽ പണിത് നൽകും : കേന്ദ്രമന്ത്രി സുരേഷ് ഗോപി

Written by Taniniram

Published on:

കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ  പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ  വെങ്കല പ്രതിമ താൻ പണിതു നൽകുമെന്നു സ്ഥലം സന്ദർശിച്ച സുരേഷ് ഗോപി എംപി പറഞ്ഞു.

ജൂൺ 9 ന് ആണ് ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി ബസ് ഇടിച്ചു തകർന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനഃനിർമാണം പൂർത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രണ്ടുമാസത്തിനകം പ്രതിമ പുനർനിർമിക്കും എന്നായിരുന്നു സർക്കാരിന്‍റെ വാക്ക്. പ്രതിമയുടെ പുനർനിർമാണത്തിന് വേണ്ടിയുള്ള ചെലവ് കെഎസ്ആർടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.

See also  നരേന്ദ്രമോദി 3.0 സര്‍ക്കാരിന് മോടിയോടെ തുടക്കം ; സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാര്‍

Related News

Related News

Leave a Comment