നടൻ വിനായകനെ ഹൈദ്രബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

Written by Taniniram

Published on:

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസാണ് കേസെടുത്തത്. എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാത്രി വൈകി വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മദ്യപിച്ച് ബഹളം വെച്ചു, പൊതുസ്ഥലത്ത് മോശമായി പെരുമാറി എന്നീ വകുപ്പുകൾ ചുമത്തി ആണ് കേസെടുത്തത്. ഹൈദരാബാദ് സിറ്റി പോലിസ് ആക്റ്റ് പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യം പരിശോധിച്ചാണ് കേസ് എടുക്കാൻ തീരുമാനിച്ചത്.

കൊച്ചിയില്‍ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകന്‍. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷന്‍ ഫ്‌ലൈറ്റ് ഉണ്ടായിരുന്നു. ഇതിനിടെ, ഹൈദരാബാദ് എയര്‍പോര്‍ട്ടിലെ ട്രാന്‍സിറ്റ് ഏരിയയില്‍ വെച്ച് വിനായകന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരോട് ബഹളം വെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും വിനായകനുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടര്‍ന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു.

See also  ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, രണ്ടു പേരുടെ ആൾ ജാമ്യം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, പിപി ദിവ്യയ്ക്ക് ജാമ്യം നൽകിയത് സ്ത്രീയെന്ന പരിഗണനയിൽ

Related News

Related News

Leave a Comment