റിപ്പോർട്ടർ ചാനലിനെതിരെ ഡിവൈഎസ്പി വി.വി ബെന്നി; ആരോപണങ്ങൾക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിച്ചതിന്റെ വിരോധം

Written by Taniniram

Published on:

വീട്ടമ്മയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഡിവൈഎസ്പി വിവി ബെന്നി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും ബെന്നി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ പരാതി നല്‍കും. മാനനഷ്ട കേസ് നല്‍കുമെന്നും വിവി ബെന്നി പറഞ്ഞു.

മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകളാണ്. ഈ കേസ് അന്വേഷിക്കുന്നതിന്റെ വിരോധമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് വിവി ബെന്നി പറയുന്നത്. ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. തിരൂര്‍ ഡിവൈഎസ്പിയായിരുന്നപ്പോള്‍ പൊന്നാനി എസ്എച്ച്ഒക്കെതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് നിര്‍ദേശം നല്‍കിയിരുന്നു.

പരാതി അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ശല്യം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയാണ് അന്വേഷിച്ചത്. പരാതി അന്വേഷിച്ച് അത് വ്യാജമാണെന്ന് തെളിയുകയും എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

See also  വയനാടിന് ആദരമർപ്പിച്ച് നിയമസഭ; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി വി.ഡി.സതീശൻ

Related News

Related News

Leave a Comment