മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജോലിസ്ഥലത്തെ സമ്മർദം മൂലം കടലിൽ ചാടി മരിച്ചു…

Written by Web Desk1

Published on:

മുംബൈ (Mumbai) : ജോലിസ്ഥലത്തെ സമ്മർദം മൂലം മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പൂനെ സ്വദേശി അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം അലക്സ് കടൽപാലത്തിൽ നിന്നു ചാടുകയായിരുന്നു.

മേലുദ്യോഗസ്ഥരിൽ നിന്നു സമ്മർദമുണ്ടായെന്നും ഓഫിസിൽനിന്നു കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞ ഭാര്യ ബെൻസി ബാബു, പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ അലക്സ് റെജി, പൂനെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും മകനാണ്.

See also  വീണ്ടും തട്ടിക്കൊണ്ടു പോകൽ ശ്രമം..

Related News

Related News

Leave a Comment