ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

സെപ്‌റ്റംബർ 06.09.2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, നഷ്ടം, ഉത്സാഹക്കുറവ് ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, വാഗ്വാദം, ധനതടസ്സം, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, അംഗീകാരം, ഉത്സാഹം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, മത്സരവിജയം, ഉപയോഗസാധനലാഭം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം ഇവ കാണുന്നു.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

See also 

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, യാത്രാതടസ്സം ഇവ കാണുന്നു.

Leave a Comment