വൈബ്രൻ്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഗ്രീക്ക് ദേവതമാരോട് സാദൃശ്യമുള്ള ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ഷുബികയുടെ, പപ്പ ഡോണ്ട് പ്രീച്ച് എന്ന ബ്രാൻഡിൻ്റേതാണ് ഈ ഔട്ട്ഫിറ്റ്.
ഹെവി വർക്കുകളുള്ള നെറ്റ് മെറ്റീരിയൽ കൊണ്ടുള്ള കേപ്പാണ് ഈ ലുക്കിൻ്റെ പ്രത്യേകത.
സ്ലീവ് ലെസ് ബ്ലൗസിലും ബോർഡർ വർക്കുകൾ കൊടുത്തിട്ടുണ്ട്.
ലുക്കിന് ചേരുന്ന വിധം മുടി പിറകിലേയ്ക്ക് ബൺ രീതിയിൽ കെട്ടി ഒരു ചെറിയ ക്രൗൺ ഉപയോഗിച്ചിരിക്കുന്നു.
ഹെവി വർക്കുകളുള്ളതിനാൽ വളരെ കുറച്ച് അക്സസറി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.