വൈഷ്ണയെ കുത്തി കൊന്ന് ഭർത്താവ് ബിനു ആത്മഹത്യ ചെയ്‌തോ ? തിരുവനന്തപുരം തീപിടിത്തത്തിൽ ഡിഎൻഎ ഫലം നിർണായകം

Written by Taniniram

Updated on:

പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ച ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ഡിഎന്‍എ പരിശോധനയില്‍ എല്ലാം വ്യക്തമാകും.

വൈഷ്ണയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ബിനു ആത്മഹത്യ ചെയ്തതാണെന്ന് സംശയം. കത്തിക്കരിഞ്ഞ ഓഫിസിനുള്ളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു. ചൊവാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു പാപ്പനംകോട് ജംക്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷ്വറന്‍സ് ഓഫിസില്‍ തീപിടുത്തമുണ്ടായത്. ആദ്യം പുക ഉയരുന്നതാണ് നാട്ടുകാര്‍ കണ്ടത്. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായി. തുടര്‍ന്ന് തീ അതിവേഗം ആളിപ്പടര്‍ന്നു. ശേഷം ഗ്ലാസ് പൊട്ടിത്തെറിച്ച് തീയും പുകയും പുറത്തേക്കുവന്നു. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ അണയ്ക്കാനായില്ല. പിന്നീട് അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. ഈ സമയത്താണ് രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയില്‍ ഓഫിസിനുള്ളില്‍ കണ്ടെത്തിയത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചിട്ടുണ്ട്. മരിച്ച രണ്ടാമത്തെയാള്‍ ആരാണെന്നറിയാന്‍ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്.

See also  എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Related News

Related News

Leave a Comment