Tuesday, May 20, 2025

പ്രിയങ്ക ചോപ്രയെ ഇൻസ്റ്റഗ്രാമിൽ പിൻതള്ളി ശ്രദ്ധകപൂർ…

Must read

- Advertisement -

ആഷിഖ്വി 2വിലുടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ശ്രദ്ധകപൂർ. 2010ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ശ്രദ്ധകപൂർ ഇക്കാലത്തിനിടയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സ്ത്രീ 2 ഇപ്പോൾ ബോക്സ് ഓഫീസ് റെക്കോഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് തീയറ്ററിൽ നിറഞ്ഞോടുകയാണ്.

91.8 മില്യൺ ആളുകളാണ് പ്രിയങ്ക ചോപ്രയെ ഫോളോ ചെയ്യുന്നത്. ഇതിന് മുൻപ് 91.3 മില്യൺ ഫോളോവേഴ്സുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രദ്ധകപൂർ പിന്നിലാക്കിയിരുന്നു. ക്രിക്കറ്റ് താരം വിരാട് കോലിയാണ് എറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരൻ. 217 മില്യൺ ആൾക്കാരാണ് വിരാട് കോലിയെ ഫോളോ ചെയ്യുന്നത്.

സ്ത്രീ 2വിൻ്റെ വൻ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ താരം. ഹൊറർ പശ്ചാത്തലമുള്ള ചിത്രത്തിൽ ബോളിവുഡ് താരം രാജ് കുമാർ റാവു ആണ് നായകവേഷത്തിലെത്തുന്നത്. ചിത്രത്തിന്റ വിജയത്തിനൊപ്പം മറ്റൊരു നാഴികക്കല്ലുകുടി പിന്നിട്ടിരിക്കുകയാണ് താരമിപ്പോൾ.

സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ എറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ശ്രദ്ധകപൂർ. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങിയ സൂപ്പർ നായിക പ്രിയങ്ക ചോപ്ര ജോൺസിനെ പിൻതള്ളിയാണ് ശ്രദ്ധകപൂർ രണ്ടാം സ്ഥാനത്ത് എത്തിയത്. 92.1 മില്യൺ ആളുകളാണ് ശ്രദ്ധയെ ഫോളോ ചെയ്യുന്നത്.

018 പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് സ്ത്രീ 2 പുറത്തിറങ്ങിയത്. അമർ കൌശിക് സംവിധാനം ചെയ്ത ചിത്രം റിലീസായി 10 ദിവസത്തിനകം 32.5 കോടി രൂപയാണ് നേടിയത്. 300 കോടിയിലധിക രൂപ നേടി വിജയക്കുതിപ്പ് തുടരുകയാണ് ചിത്രം.

See also  54 വയസായിട്ടും ശോഭന എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല? ഉത്തരം വെളിപ്പെടുത്തി നടി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article