ഇനി കാശോ കാർഡോ വേണ്ട; പേയ്‌മെന്റിനായി ഒന്ന് ചിരിച്ചാൽ മാത്രം മതി, സ്‌മൈൽപേ സംവിധാനവുമായി പ്രമുഖ ബാങ്ക്…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ പേയ്‌മെന്റ് സംവിധാനവുമായി മുന്നിൽ. ചിരിക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്നും ഇടപാടുകാരിലേക്ക് പോകുന്ന സ്‌മൈൽപേ സംവിധാനത്തിനാണ് ഫെഡറൽ ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനത്തിന്റെ സഹായത്തോടെ പണമിടപാട് നടത്തുന്നതാണ് ഈ രീതി.

മെർച്ചന്റ് പേയ്‌മെന്റിന് ഏറെ സഹായകരമായുന്ന പണമിടപാട് രീതിയാണ് സ്‌മൈൽപേ. കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ കാശോ കാർഡോ നൽകേണ്ടതില്ല. യുപിഐ പേയ്‌മെന്റിനായി മൊബൈൽ ഉപയോഗിക്കണമെന്നും ഇല്ല. ഇതിനെല്ലാം പകരമായി മൊബൈൽ ക്യാമറയിലേക്ക് ഒന്ന് നോക്കി ചിരിച്ചാൽ. നമ്മുടെ അക്കൗണ്ടിൽ നിന്നും പണം കടയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകും.

ഈ പേയ്‌മെന്റ് സംവിധാനത്തിന്റെ ആദ്യഘട്ടം നടപ്പാക്കിയിട്ടുണ്ട്. റിലയൻസ് റീട്ടൈയ്ൽസിന്റെയും ആരണ്യ ബിർലയുടെയും സ്ഥാപനങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നത്. ഉദയ് (UDAI) ഭീം (BHIM) ആധാർ പേയിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചാണ് ഈ പേയ്‌മെന്റ് രീതി പ്രവർത്തിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ആധാർ നമ്പർ ഇവിടെ ഉപയോഗിക്കണം.

സ്‌മൈൽ പേ സംവിധാനം പ്രയോജനപ്പെടുത്താനായി ഫെഡ് മെർച്ചന്റ് ആപ്പും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. ഇതിലേക്ക് നമ്മുടെ ആധാർ നമ്പർ കടക്കാരൻ അടിച്ച് നൽകും. ഇതിന് ശേഷം തുറന്നുവരുന്ന ഫോണിലെ ക്യാമറയിലേക്ക് നോക്കണം. ഈ ഫോട്ടോയും ആധാർ നമ്പറും വെരിഫൈ ചെയ്ത് ആളെ തിരിച്ചറിഞ്ഞാൽ പണം അക്കൗണ്ടിൽ നിന്നും ഡെബിറ്റ് ആകും.

Related News

Related News

Leave a Comment