പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, തനിക്ക് നേരെ ഉയരുന്നത് വ്യാജ ആരോപണങ്ങൾ അന്തിമ വിജയം സത്യത്തിന്, നിയമപോരാട്ടത്തിന് ജയസൂര്യ

Written by Taniniram

Updated on:

തനിക്ക് നേരെ ഉയരുന്ന പീഡന പരാതി വ്യാജമാണെന്ന് നടന്‍ ജയസൂര്യ. നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് തന്റെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂര്‍ണ്ണമാക്കിയതിനും അതില്‍ പങ്കാളികളായവര്‍ക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ആരോപണങ്ങള്‍ തന്നെ വല്ലാതെ തകര്‍ത്തു. തന്റെ കുടുംബാംഗങ്ങളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ ഒരു മാസമായി കുടുംബത്തോടൊപ്പം അമേരിക്കയില്‍ ആണെന്നും അവിടെ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

സത്യം ചെരിപ്പ് ധരിയ്ക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ, എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇവിടുത്തെ ജോലി കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചെത്തും. നിരപരാധിത്തം തെളിയിക്കാന്‍ നിയമ പോരാട്ടം തുടരും. നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ജയസൂര്യ കുറിക്കുന്നു.

See also  നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ കേസ് ; ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത് കന്റോൺമെന്റ് പൊലീസ്

Related News

Related News

Leave a Comment