Sunday, April 6, 2025

ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണത്തിനായി ഇന്ന് മുതൽ ഗതാഗത ക്രമീകരണം…

Must read

- Advertisement -

കഴക്കൂട്ടം (Kazhakkoottam) : കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മാണ ജോലികള്‍ നടക്കുന്നത് കാരണം ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ അറിയിക്കുന്നു.

റോഡിന്റെ മദ്ധ്യഭാഗം മീഡിയന്‍ അടയ്ക്കുന്നതിനാല്‍ കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കും റോഡിന് കുറുകെയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. അതിനാല്‍ പടിഞ്ഞാറേകോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, കഴക്കൂട്ടം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്കുമുള്ള വാഹന ഗതാഗതത്തിന് ഇന്ന് രാവിലെ 06.00 മണി മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാനിക്കുന്നതു വരെ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തു നിന്നും വള്ളക്കടവ്, വലിയതുറ, കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി കല്ലുമൂട് അടിപ്പാത, കല്ലുമൂട് -ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴിയോ കല്ലുംമൂട് -പൊന്നറപ്പാലം വഴി പോകേണ്ടതാണ്. കഴക്കൂട്ടം ഭാഗത്തു നിന്നും വള്ളക്കടവ് ഭാഗത്തേക്ക് പോകേണ്ടതും പ്രധാന പാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ നിന്നും സര്‍വീസ് റോഡ്, കല്ലുംമൂട് അടിപ്പാത വഴി പോകേണ്ടതാണ്.

വള്ളക്കടവ് ഭാഗത്ത് നിന്നും പടിഞ്ഞാറേകോട്ട, കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി അനന്തപുരി ആശുപത്രി ജംഗ്ഷന്‍, ചാക്ക- ഈഞ്ചക്കല്‍ സര്‍വീസ് റോഡ് വഴി പോകേണ്ടതാണ്. കോവളം ഭാഗത്തു നിന്നും പടിഞ്ഞാറേ കോട്ട, കൊത്തളം ഭാഗത്തേക്ക് പോകേണ്ടതും പ്രധാനപാതയിലൂടെ വരുന്നതുമായ വാഹനങ്ങള്‍ ഈഞ്ചക്കല്‍- ചാക്ക സര്‍വീസ് റോഡ്, അനന്തപുരി ആശുപത്രി ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.

കോവളം ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും തിരിച്ചും പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാന്‍ കഴിയുന്നതാണ്. കൊത്തളം ഭാഗത്തു നിന്നും കോവളം ഭാഗത്തേക്കും വള്ളക്കടവ് ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് പ്രധാന പാതയില്‍ എത്തി പോകാന്‍ കഴിയുന്നതാണ്. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 0471-2558731, 9497930055,എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് .

See also  സ്‌കൂൾ സമയം എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ;ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article