Friday, April 18, 2025

പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര വീഴ്‌ച; യുവതിയുടെ വയറ്റിൽ പഞ്ഞി തുന്നിക്കെട്ടി , ഡോക്ടർക്കെതിരെ കേസ്

Must read

- Advertisement -

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച വരുത്തിയ ഗൈനക്കോളജിസ്റ്റിനെതിരെ കേസെടുത്ത് ഹരിപ്പാട് പൊലീസ്. ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ചെങ്ങന്നൂർ പെണ്ണുക്കര അരവിന്ദന്‍റെ ഭാര്യ അനീഷയുടെ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര പിഴവ് സംഭവിച്ചത്. ജൂലൈ 23 ന് യുവതിയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 24 ആം തീയതി പുലർച്ചെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്‌തു.

മൂന്നുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ ശരീരമാസകലം നീർ വന്ന് തടിക്കുകയും തുടർന്ന് ഇരുപത്തിയേഴാം തീയതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വയറിൽ രക്തം കട്ടപിടിച്ചതായും പഞ്ഞിക്കെട്ടുകൾ ഉള്ളതായും കണ്ടെത്തി. ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തി പഞ്ഞി പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ അനീഷ എസ് ഗോപാലിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

See also  തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഹൃദയം കീഴടക്കി വിജയ്, വിവാഹം അടുത്ത വർഷം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article