കുട്ടികൾക്ക് സുരക്ഷ ഒരുക്കാതെ റോളർ ഹോക്കി സ്ക്കേറ്റിം​ഗ് ചാമ്പ്യൻഷിപ്പ്: ​ അസോസിയേഷന് ​ഗുരുതര വീഴ്ച പറ്റിയെന്ന ആരോപണവുമായി രക്ഷിതാക്കൾ

Written by Taniniram

Published on:

കൊരട്ടി: കഴിഞ്ഞ ദിവസം നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ്‌ അസോസിയേഷന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. കൊരട്ടി നൈപുണ്യ കോളേജില്‍ നടന്ന റോളര്‍ ഹോക്കി സ്‌ക്കേറ്റിംഗ് സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന ആരോപണം ഉയര്‍ന്നത്. കേരള സംസ്ഥാന താരങ്ങളും കേരളത്തില്‍ നിന്നും ദേശീയതലത്തില്‍ കളിക്കുന്ന താരങ്ങള്‍ക്കും വേണ്ടി യാതൊരു വിധ സേഫ്റ്റി ഫീച്ചേഴ്‌സ് അവകാശപ്പെടാന്‍ ഇല്ലാത്ത തരത്തിലാണ് ജില്ലാ അസോസിയേഷന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വേദി ഒരുക്കിയത്.
മത്സരത്തിനിടെ പരുക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുക്ക് കുട്ടിക്കളെ മത്സരിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ വിമുഖത പ്രകടിപ്പിച്ച് അസോസിയേഷന്‍ ഭാരവാഹികളുമായി തര്‍ക്കത്തിലായത്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് സെലക്ഷന്‍ കമ്മിറ്റി ഇത്തരമൊരു വേദി ഒരുക്കിയത്. റോളര്‍ ഹോക്കിയെ സംബന്ധിച്ചിടത്തോളം റിങ്ങിനു ചുറ്റുമുള്ള ബൗണ്ടറി വാള്‍ പോലെയുള്ള സംവിധാനത്തെയാണ് റീബൗണ്ട് എന്നു പറയുന്നത് കളിക്കാര്‍ അവരുടെ ബാലന്‍സ് നഷ്ടപ്പെട്ട് വന്ന് ഇടിച്ച് സപ്പോര്‍ട്ട് നല്‍കുന്ന ഒരു സേഫ്റ്റി സപ്പോര്‍ട്ട് കൂടിയാണ് അത്. അത്തരം ഒരു സംവിധാനത്തിന് പകരമാണ് ജില്ലാതല കമ്മിറ്റി ഇരുമ്പിന്റെ ഡൈനിങ് ടേബിള്‍ മറിച്ചിട്ട് യാതൊരുവിധ സുരക്ഷയും ഇല്ലാതെ മത്സരാര്‍ത്ഥികള്‍ വന്ന് ഇടിച്ചാല്‍ നീങ്ങി പോകുന്നതും ഡൈനിങ് ടേബിളുകളുടെ കൂര്‍ത്ത കാലുകള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് വേദി സജ്ജീകരിച്ചത്. ഇത് കണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ രോഷാകുലരായി.

കടകളില്‍ ലഭിക്കുന്ന വിലകുറഞ്ഞ പ്ലാസ്റ്റിക് വള്ളികള്‍ ഉപയോഗിച്ചാണ് ഈ ടേബിളുകള്‍ ബന്ധിപ്പിച്ചിരുന്നത് സാധാരണഗതിയില്‍ വലിയ ഹോളുകള്‍ ഉണ്ടാക്കി കാലുകള്‍ അതില്‍ ഇറക്കിവെച്ച് വെല്‍ഡിങ് നല്ല രീതിയിലുള്ള ബോള്‍ട്ടിങ്ങും ചെയ്താണ് സംവിധാനം ഒരുക്കേണ്ടിയിരുന്നത്ഇത് ചോദ്യം ചെയ്ത് എത്തിയ കുട്ടികളുടെ രക്ഷിതാക്കളോട് ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും തട്ടിക്കയറുകയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിലും മോശം അവസ്ഥയില്‍ സെലക്ഷന്‍ നടത്തിയിട്ടുണ്ടെന്നുള്ള വിചിത്രമായ മറുപടിയാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ സെലക്ഷന്‍ നടന്ന കൊരട്ടിയില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വേദിയില്‍ പ്രതിഷേധം ഉണ്ടായത്. തൃശ്ശൂര്‍ ജില്ലയില്‍ മാളയില്‍ തന്നെയുള്ള ഹോളി ഗ്രേസ് അക്കാദമി തീര്‍ത്തും സൗജന്യമായി അവരുടെ റോളര്‍ സ്‌കേറ്റിംഗ് ഹോക്കി റിംഗ് അസോസിയേഷനു വിട്ടു നല്‍കാന്‍ തയ്യാറുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

കേരളത്തിലെ തന്നെ ഏറ്റവും വലിയതും നിലവാരമുള്ള റിംഗുകളില്‍ ഒന്നാണ് തൃശ്ശൂര്‍ മാള ഹോളി ഗ്രേസ് അക്കാദമിയില്‍ ഉള്ള ഹോക്കി റിംഗ് .പല അന്തര്‍ദേശീയ താരങ്ങള്‍ വന്നു നല്ല അഭിപ്രായം നല്‍കിയ സംവിധാനത്തെ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ചില വ്യക്തിപരമായ താല്‍പര്യങ്ങള്‍ കൊണ്ട് അസോസിയേഷന്‍ ഇത്തരം ഒരു പ്രഹസനം കഴിഞ്ഞ ദിവസം കുട്ടികളുടെ മത്സരത്തില്‍ ഉണ്ടാക്കിയത്.
രക്ഷിതാക്കള്‍ തന്നെ അവകാശപ്പെട്ടിട്ടും സംസ്ഥാനതലത്തിലുള്ള കോച്ചുകള്‍ തന്നെ ഇതേ അഭിപ്രായം പറഞ്ഞിട്ടും ഇതൊന്നും ചെവിക്കൊള്ളാന്‍ ജില്ലാ അസോസിയേഷന്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. സാധാരണഗതിയില്‍ ഏതൊരു സ്‌പോര്‍ട്‌സിന്റെയും പ്രൊഫഷണലിസം കൊണ്ടുവരാനും അതിന്റെ സ്റ്റാന്‍ഡേര്‍ഡ്‌സ് നിലനിര്‍ത്താനും വേണ്ടിയാണ് അസോസിയേഷനുകള്‍ ഉണ്ടാക്കുന്നത്
അതില്‍ ഏറ്റവും പ്രധാനമാണ് കായിക താരങ്ങളുടെ സേഫ്റ്റിയും ഫിറ്റ്‌നസും നിലനിര്‍ത്തുക എന്നുള്ളത് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.

See also  തൃശൂർ ഹീവാൻ ഫിനാൻസ് , നിധി ഉടമ സുന്ദർമേനോൻ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

Related News

Related News

Leave a Comment