Wednesday, April 2, 2025

‘അമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന സീനിയർ താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്’: നടി കൃഷ്ണപ്രഭ

Must read

- Advertisement -

സിനിമയ്ക്ക് അകത്തല്ല പുറത്താണ് ഞാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുള്ളതെന്ന് നടി കൃഷ്ണ പ്രഭ. സിനിമ മേഖലയിൽ സ്ത്രീകൾക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞാൽ അത് പരിഹാസ്യമായി പോകും. കതകിൽ മുട്ടുന്നതുപോലെയുള്ള സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സെറ്റുകളിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കകാലത്തിൽ ആയിരുന്നു. ഇപ്പോൾ അതിൽ നല്ല മാറ്റം വന്നിട്ടുണ്ടെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയാവണമെന്നാണാണ് തന്‍റെ അഭിപ്രായമെന്നും ഡബ്ല്യൂസിസിയിൽ അംഗങ്ങളെ അഭിനന്ദിക്കുന്നതായും താരം പറയുന്നു. അമ്മയിലെ ഒരു മാസത്തെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് സീനിയറായിട്ടുള്ള താരങ്ങളുണ്ട്. ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും ഈ ഒരു കാര്യം പറഞ്ഞതിന്റെ പേരിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്നും ഞാൻ ഭയപ്പെടുന്നതായും കൃഷ്ണ പ്രഭ പറയുന്നു.

See also  വമ്പൻ അജണ്ടകളുമായി സർക്കാർ; ക്ഷേമ പെന്‍ഷന്‍ 2,000 രൂപയാക്കുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article