Monday, July 7, 2025

പ്രണയം വെളിപ്പെടുത്തി മുടിയൻ ഋഷി ; ആരെന്ന ആകാംക്ഷയിൽ ആരാധകർ

Must read

- Advertisement -

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും ഉപ്പും മുളകും എന്ന സീരിയലിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഋഷി എസ് കുമാര്‍ (Mudiyan- Uppum Mulakum). തന്റെ പ്രണയം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ഋഷി.

അവസാനം അത് സംഭവിച്ചു, അവളോട് പ്രണയം തുറന്ന് പറഞ്ഞു എന്ന് വെളിപ്പെടുത്തി കാമുകിക്കൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു. എന്റെ ജീവിതത്തിന്റെ പ്രണയം’ എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്ക്കൊപ്പമാണ് ഋഷി ഒരു ലഘു വീഡിയോ പങ്കുവച്ചിരിയ്ക്കുക്കുന്നത്. വീഡിയോയില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. ആരാണവള്‍ എന്ന കൂലംകഷമായ ചിന്തയിലാണ് മുടിയന്‍ ഫാന്‍സ്. ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്സില്‍ ഋഷിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ആളാരാണ് എന്നറിയാന്‍ കാത്തിരിക്കുന്നു, വിവാഹം എപ്പോഴാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും സംശയങ്ങളുമൊക്കെയാണ് മറ്റ് കമന്റുകള്‍.

ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി. അമ്മയെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവുന്ന ഋഷിയെ അമ്മമാരും കുട്ടികളും ഇഷ്ടപ്പെട്ടു. അന്‍സിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസില്‍ ചര്‍ച്ചയായ മറ്റൊരു കാര്യം.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാന്‍സ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു ഋഷി. അതിനിടയിലാണ് ഇപ്പോള്‍ സര്‍പ്രൈസ് ആയി പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.

See also  ചാവക്കാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article