വെളിച്ചെണ്ണ ഒറ്റ ഉപയോഗത്തിൽ മുടി മൂന്നിരട്ടിയായി വളരും, തയ്യാറാക്കാം…

Written by Web Desk1

Published on:

മലയാളിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ ഏറെ പ്രാധാന്യം നൽകിയിരുന്ന ഒന്നാണ് മുടി. കാലം മാറുന്നതിനനുസരിച്ച് പല തരത്തിലുള്ള ഹെയർസ്റ്റൈലുകളും ഹെയർ ട്രീറ്റ്‌മെന്റുകളും പലരും മാറിമാറി പരീക്ഷിക്കാൻ തുടങ്ങി. എന്നാൽ, കെമിക്കലുകൾ ധാരാളമായി ഉപയോഗിച്ചാൽ അത് രൂക്ഷമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു. നല്ല ആരോഗ്യത്തോടെ കട്ടിയുള്ള മുടി വളരുന്നതിന് ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ ഉപയോഗിക്കണം. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം തരുന്നതും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഒരു എണ്ണക്കൂട്ട് പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ
കറിവേപ്പില – മൂന്ന് പിടി
കറ്റാ‌ർവാഴ – 100 ഗ്രാംനെല്ലിക്ക – വലുത് 3 എണ്ണം
ഉലുവ – 1 ടേബിൾസ്‌പൂൺ


വെളിച്ചെണ്ണ – 2 കപ്പ്
ചെറിയ ഉള്ളി – 10 എണ്ണം


തയ്യാറാക്കേണ്ട വിധം
ചേരുവകളെല്ലാം നന്നായി കഴുകി ഈർപ്പമില്ലാതെ വേണം എടുക്കാൻ.
മിക്‌സിയുടെ ജാറിലേക്ക് കറിവേപ്പില, കറ്റാ‌ർവാഴ, നെല്ലിക്ക, ഉലുവ, അര കപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ ഈ കൂട്ടും ബാക്കി വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കണം. ലോ ഫ്ലെയിമിൽ വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് കൂടി ചേർത്ത് 20 മിനിട്ട് ലോ ഫ്ലെയിമിൽ തിളപ്പിക്കുക. ചൂടോടെ അരിച്ചെടുക്കണം.
ഈ എണ്ണ ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് എണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ഒറ്റത്തവണ ഉപയോഗിക്കുമ്പോൾ തന്നെ മാറ്റം കാണാൻ സധിക്കുന്നതാണ്. മുടി നല്ല മൃദുവും തിളക്കമുള്ളതുമായി മാറും. ഏഴ് ദിവസത്തിൽ തന്നെ ധാരാളം ചെറിയ മുടികൾ വളർന്ന് വരുന്നതും കാണാം.

Leave a Comment