ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : രണ്ടരമാസമായി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് കുന്നേല്‍ പ്രദീപിന്‍െറ ഏക മകള്‍ പ്രവീണ (20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ജൂണ്‍ ആദ്യം ഹോസ്റ്റലില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു.

ഗുരുതരവാസ്ഥയിലായ പ്രവീണയെ ആദ്യം ഹരിയാനയിലെ ജിന്തര്‍ ആശുപത്രിയിലാണ് ചികിത്സിച്ചത്. പിന്നീട് നാട്ടിലെത്തി ഹരിപ്പാട്ടെയും പരുമലയിലെയും ആശുപത്രികളില്‍ ചികിത്സ തേടി. തുടര്‍ന്ന്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചേയാണ് മരിച്ചത്.

പ്രവീണയും കുടുംബവും വര്‍ഷങ്ങളായി ഹരിയാനയിലെ ഇസാറില്‍ സ്ഥിരതാമസമാണ്. അമ്മ ഷൈലജ അവിടെ വിദ്യാദേവി ജിന്തര്‍ സ്കൂളിലെ നഴ്സാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പില്‍.

See also  കൊച്ചി ഡിഎല്‍ഫ് ഫ്‌ളാറ്റിലെ 5000 ഓളം പേര്‍ ചികിത്സയില്‍ ;രോഗം പകര്‍ന്നത് കുടിവെളളത്തില്‍ നിന്ന് ?

Related News

Related News

Leave a Comment