Thursday, August 14, 2025

ലൈംഗികാരോപണത്തിൽ കേസുമായി മുന്നോട്ട് പോകുന്നിലെന്ന് നടി സോണിയ മൽഹാർ അന്വേഷണ സംഘത്തെ അറിയിച്ചു

Must read

- Advertisement -

ലൈംഗിരകാരോപണങ്ങളില്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ യുനടനെതിരെ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു സോണിയ മല്‍ഹാര്‍. 2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. പിന്നില്‍ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന്‍ തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.

See also  മലയാളത്തിന്റെ ഭാവ ഗായകൻ പി.ജയചന്ദ്രന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം; പാലിയത്തെ മണ്ണിൽ ഇനി അന്ത്യ വിശ്രമം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article