Friday, April 11, 2025

ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യയൊരുക്കി സുരേഷ് ഗോപി; സംസ്ഥാന സർക്കാർ ആദരിക്കൽ ചടങ്ങ് മാറ്റിവച്ചതിൽ പരാതിയില്ലാതെ ഒളിപിക് ചാമ്പ്യൻ

Must read

- Advertisement -

സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടി മാറ്റിയതറിയാതെ കുടുംബവുമൊത്ത് തിരുവനന്തപുരത്ത് എത്തിയ ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യ ഒരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിങ്കളാഴ്ച സ്വീകരണമുണ്ടാകുമെന്ന് നേരത്തേയറിയിച്ച പ്രകാരമാണ് ശ്രീജേഷ് കുടുംബസമേതം ഞായറാഴ്ച എത്തിയത്. അതുകൊണ്ട് സുരേഷ് ഗോപിയുടെ വീട്ടില്‍ പോയി ഉച്ചഭക്ഷണം കഴിക്കാന്‍ കുടുംബത്തിനായി.
സ്വീകരണപരിപാടി മാറ്റിവെച്ചതില്‍ ശ്രീജേഷ് യാതൊരു പരിഭവവും ഉന്നയിച്ചില്ല. സര്‍ക്കാരിന്റെ ഭാവി സ്വീകരണ പരിപാടിയിലും ശ്രീജേഷ് പങ്കെടുക്കും. എന്നാല്‍ സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.

വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നല്‍കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ നിലപാട്. സ്വീകരണം നടക്കുമെന്ന് ശനിയാഴ്ച വൈകീട്ടും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, ഒളിമ്പിക് മെഡല്‍ ജേതാവിന് സ്വീകരണം നല്‍കേണ്ടത് കായിക വകുപ്പാണെന്ന് മന്ത്രി അബ്ദുറഹിമാന്‍ നിലപാടെടുത്തു. തര്‍ക്കമുണ്ടായതോടെ മുഖ്യമന്ത്രി ഇടപെട്ടാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

See also  കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article