Home ENTERTAINMENT പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല: സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്

പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല: സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്

0
പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല: സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്

സെപ്റ്റംബർ 6–ന് പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തടസമായി നിയമക്കുരുക്കുകൾ. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറയുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’ പി.ഡി.ടി. ആചാരി പറയുന്നു.

`കേന്ദ്ര സഹമന്ത്രിയായതിനു ശേഷവും ഉദ്‌ഘാടനങ്ങൾ ചെയ്യും. അപ്പോളൊക്കെ മന്ത്രിയായല്ല, നടനായാണ് വരിക. അതിനാൽ പ്രതിഫലം വാങ്ങും’ എന്ന സുരേഷ് ഗോപിയുടെ വാചകത്തെക്കുറിച്ച് ആചാരി പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് സാധ്യമല്ലല്ലോ. പണം വാങ്ങി ജോലി ചെയ്യാൻ മന്ത്രിപദത്തിലിരിക്കെ സാധ്യമല്ല. ഭരണം മാത്രമാണ് അവരുടെ ജോലി. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ജോലിയുടെ സ്വഭാവം. അതിൽ മാറ്റമുണ്ടായാൽ പെരുമാറ്റച്ചട്ടലംഘനമാകും

LEAVE A REPLY

Please enter your comment!
Please enter your name here