യുവനടിയുടെ ലൈംഗിക ആരോപണം : AMMA ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വെച്ചു

Written by Taniniram

Published on:

യുവനടിയുടെ ലൈംഗികാരപണത്തെത്തുടര്‍ന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വച്ചു. രണ്ടു മാസം മുമ്പാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് നീക്കം. സിദ്ദിഖിനെതിരെ പോലീസ് ഉടന്‍ കേസെടുക്കാനുള്ള സാധ്യതയുണ്ട്. സിദ്ദിഖിന്റെ രാജി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അംഗീകരിച്ചെന്നാണ് സൂചന. ആരോപണത്തെ കുറിച്ച് തല്‍കാലം പ്രതികരിക്കുന്നില്ലെന്ന് സിദ്ദിഖും പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ അമ്മയുടെ നേതൃസ്ഥാനത്ത് ആളില്ലാത്ത അവസ്ഥയായി.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇമെയിലിലാണ് സിദ്ദിഖ് രാജി അറിയിച്ചത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തുടരുന്നത് സംഘടനയെ പ്രതിസന്ധിയിലാക്കുമെന്ന് സംഘടന വിലയിരുത്തി. ഇതിന് ശേഷമാണ് സിദ്ദിഖ് രാജിവച്ചത്. ഈ കേസ് സിദ്ദിഖ് വ്യക്തിപരമായി നേരിടേണ്ടി വരും. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിദ്ദിഖ് രാജിവച്ചുവെന്ന ചര്‍ച്ച അമ്മയും ചര്‍ച്ചയാക്കും.

See also  മണിപ്പൂർ കലാപത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി അമിത് ഷാ

Related News

Related News

Leave a Comment