രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതു മോശം പെരുമാറ്റം, മുടിയിലും കഴുത്തിലും തലോടൽ , ബംഗാളി നടിയുടെ ആരോപണങ്ങൾ നിഷേധിച്ച്‌ രഞ്ജിത്. സർക്കാർ കുരുക്കിൽ

Written by Taniniram

Published on:

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും രഞ്ജിത് ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി. അതേസമയം, ശ്രീലേഖ മിത്ര ഈ വിഷയം തന്നോട് സംസാരിച്ചിരുന്നതായി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് പ്രതികരിച്ചു. സംഭവം നടന്ന അന്ന് തന്നെ അവര്‍ തന്നെ വിവരം അറിയിച്ചു. എവിടെ വേണമെങ്കിലും സാക്ഷ്യം പറയാന്‍ തയ്യാറെന്നും ജോഷി ജോസഫ് പറഞ്ഞു.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.

‘മലയാള സിനിമാ ഇന്‍ഡ്‌സട്രിയില്‍ നിന്നും എനിക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മമ്മൂട്ടിയോടൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കാനായിരുന്നു വിളിച്ചത്. കൊച്ചിയിലെത്തിയ ഞാന്‍ രാവിലെ തന്നെ സംവിധായകനെ കണ്ടു. രാവിലെ ഫോട്ടോഷൂട്ടുണ്ടായിരുന്നു. വസ്ത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇവിടെ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റും നല്ല താമസസൗകര്യവും ഒരുക്കിയിരുന്നു അവര്‍. വൈകുന്നേരം എന്നെ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പടെയുള്ളവര്‍ വരുന്നതിനാല്‍ പരസ്പരം പരിചയപ്പെടാനാണ് വിളിച്ചത് എന്നാണ് പറഞ്ഞത്.

ഞാന്‍ അവിടെ ചെന്നു. സംവിധായകന്‍ ഫോണിലൂടെ ഛായാഗ്രാഹകനുമായി സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാന്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് സംവിധായകന്‍ പറഞ്ഞു. ഞാന്‍ അകത്തേക്ക് ചെന്നു. ബാല്‍ക്കണിയിലായിരുന്നു ഞങ്ങള്‍. ആദ്യം അദ്ദേഹം എന്റെ വളകളിലൂടെ കയ്യോടിച്ചു. ചിലപ്പോള്‍ വളകള്‍ കണ്ട കൗതുകം കൊണ്ടാകാം എന്ന് ഞാന്‍ കരുതി. ശാന്തയാകാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. ഇത് എവിടെ വരെ പോകും എന്ന് നോക്കാമെന്ന് കരുതി. ഒരുപക്ഷെ വളരെ നിഷ്‌കളങ്കമായ പ്രവര്‍ത്തിയാണെങ്കിലോ?

സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു അയാള്‍ക്ക് ഞാന്‍. എന്നാല്‍ ഞാന്‍ പ്രതിഷേധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയില്‍ തലോടാന്‍ തുടങ്ങി. സ്പര്‍ശനം എന്റെ കഴുത്തിലേക്ക് നീണ്ടു. ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. തുടക്കത്തില്‍ എന്നെ സിനിമയിലേക്ക് ക്ഷണിച്ചു കൊണ്ട് വിളിച്ച സഹസംവിധായകനെ വിളിച്ച് ഞാന്‍ ഈ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. ടാക്‌സി വിളിച്ചാണ് ഹോട്ടലിലേക്ക് പോയത്. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല.

See also  മകളെ കൊലപ്പെടുത്തിയ അമ്മയെ കോടതി വെറുതെ വിട്ടു

Related News

Related News

Leave a Comment