Thursday, April 3, 2025

ആഡംബര ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവിന് ദാരുണാന്ത്യം…

Must read

- Advertisement -

പത്തനംതിട്ട (Pathanamthitta) : ആഡംബര ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി നിരവത്തു വീട്ടില്‍ മിഥുൻ (21) ആണ് മരിച്ചത്. പുലർച്ചെ രണ്ടരക്ക് പത്തനംതിട്ട അഞ്ചക്കാലയിൽ ആണ് അപകടം നടന്നത്.

സഹയാത്രികനായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പുനലൂര്‍ സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുനെ രക്ഷിക്കാനായില്ല. ക്രെയിന്‍ സര്‍വീസിലെ ജീവനക്കാരാണ് ഇരുവരും.

See also  ഇത് കേരളമാണ് : സുരേന്ദ്രനുള്ള മറുപടിയുമായി ടി സിദ്ദിഖ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article