കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച്അമ്മ ഭാരവാഹികള്‍. സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. മാധ്യമങ്ങള്‍ തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമമുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം.
അമ്മയുടെ പ്രതികരണം വൈകിയെന്ന് പൊതുവേ വിമര്‍ശനമുണ്ട്. റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ ഒരു ഷോയുടെ റിഹേഴ്സല്‍ നടക്കുകയായിരുന്നു. 22ന് വെളുപ്പിനാണ് അത് അവസാനിച്ചത്. പ്രസിഡന്റ് മോഹന്‍ലാല്‍ സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹം.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെ എതിര്‍ട്ടില്ല. അതിനെയും സ്വാഗതം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സങ്കടകരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് അമ്മയുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് മന്ത്രി സജി ചെറിയാന്‍ ചോദിച്ചതാണ്. അത് അറിയിക്കുകയും ചെയ്തു. സിനിമ മേഖലയിലെ വനിതകളുടെ ബുദ്ധിമുട്ട് പഠിക്കാനുള്ള റിപ്പോര്‍ട്ടാണിത്. അമ്മയ്ക്കെതിരെയുള്ള റിപ്പോര്‍ട്ടല്ല. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പമാണ് അമ്മയും. സിദ്ദീഖ് പറഞ്ഞു.
സിനിമയിലെ മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. വളരെ സെന്‍സിറ്റീവ് ആയ വിഷയമായതിനാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പഠിച്ചതിനു ശേഷമേ പറയാന്‍ പാടുള്ളൂവെന്നും താനോ സഹപ്രവര്‍ത്തകരോ ഇതിനെക്കുറിച്ച് അറിയാെത എന്തെങ്കിലും പറഞ്ഞു പോയാല്‍ ഭാവിയില്‍ വലിയ ദൂഷ്യഫലങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസം സിദ്ദിഖ് പ്രതികരിച്ചത്.
തനിക്ക് സിനിമയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടി ജോമോള്‍ അറിയിച്ചു.ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സിദ്ദിഖ്, വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുന്നത്.