​ഗോവയിൽ പോയ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു…

Written by Web Desk1

Published on:

ഗോവ (Goa) : ഗോവയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പള്ളുരുത്തി സ്വദേശി അഫ്താബ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു. സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് ഗോവയിൽ പോയത്.

സുഹൃത്തുക്കളുമായി കടലിൽ കുളിക്കുന്നതിനിടെയാണ് മൂന്ന് പേർ തിരയിൽ പെട്ടത്. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. ബന്ധുക്കൾ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

See also  ഇന്ത്യ–മാലിദ്വീപ് വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ആദ്യ പ്രതികരണം ഇങ്ങനെ…

Leave a Comment