മലപ്പുറം സ്വദേശി സജിത്ത് ട്രാന്‍സ് യുവതി സ്‌റ്റെല്ലയെ ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാര്‍ത്തി. ഓഗസ്റ്റ് 18നായിരുന്നു ഇരുവരുടെയും വിവാഹം. ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് സ്‌റ്റെല്ലയുടെയും സജിത്തിന്റെയും. തന്റെ ഇഷ്ടദൈവം ഗുരുവായൂരപ്പന്റെ നടയില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല പറഞ്ഞു.
ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. ഒന്‍പത് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സജിത്തിന്റെ വീട്ടുകാര്‍ ആദ്യം വിവാഹത്തിന് എതിരായിരുന്നൂവെങ്കിലും ഇരുവരുടെയും പ്രണയം മനസ്സിലാക്കി പിന്നീട് സമ്മതിക്കുകയായിരുന്നു. പാലക്കാട് വച്ചാണ് കണ്ടുമുട്ടിയതും പ്രണയത്തിലായതും. വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരിക്കണമെന്നായിരുന്നു സ്റ്റെല്ലയുടെ അഗ്രഹം. ആ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സ്‌റ്റെല്ലയും സജിത്തും.