മഴ വ്യാപക നാശം; ട്രെയിനുകൾ വൈകുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്…

Written by Web Desk1

Published on:

കോട്ടയം (Kottayam) : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തെക്കൻ ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കോട്ടയം പള്ളത്ത് ശക്തമായ കാറ്റിൽ മരം വീണ് വീട് ഭാ​ഗികമായി തകർന്നു. ബുക്കാന പുതുവലിൽ ഷാജിയുടെ വീടാണ് തകർന്നത്.


പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്. കോട്ടയം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണതിനെ തുടർന്ന് കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയിൽ പാളത്തിന് കുറുകെ മരം വീണതിനാൽ 06014 കൊല്ലം-ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.

See also  ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Related News

Related News

Leave a Comment