ബീറ്റ്റൂട്ട് പോഷക ഗുണങ്ങൾ ഏറെയുള്ള ഒരു സൂപ്പർഫുഡ് എന്ന് പേരിൽ ഇടം പിടിച്ചിട്ടുണ്ട്. കറികളായിട്ടും സാലഡിനോടൊപ്പമൊക്കെ ബീറ്റ്റൂട്ട് നമ്മൾ കഴിക്കാറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി കുടിച്ചാൽ ശരീരത്തിന്റെ ആരോഗ്യവും ദീർഘായുസും വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നതിന് ബീറ്റ്റൂട്ട് നല്ലതാണ്. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന നൈട്രേറ്റ് ഓക്സൈഡുകളായി മാറാറുണ്ട്. അതിനാൽ, ഇത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് സഹായകമാണ്. നിങ്ങളുടെ കരളിനെയും ആമാശയത്തെയും ശുദ്ധീകരിക്കുന്ന ഒരു ക്ലെൻസിംഗ് ഡിറ്റോക്സ് ഡ്രിങ്ക് ആയി ബീറ്റ്റൂട്ട് ജ്യൂസിന് പ്രവർത്തിക്കാൻ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശത്തെ പുറന്തള്ളാനും ഇത് ഏറെ സഹായകമാണ്. ബീറ്റ്റൂട്ട് ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
ബീറ്റ്റൂട്ട്
പാൽ
ഏത്തപ്പഴം
ഈന്തപ്പഴം
അണ്ടിപരിപ്പ്
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ് പാലിലേക്ക് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് ചേർക്കുക. ഇതിലേക്ക് ഒരു ഏത്തപ്പഴവും അരിഞ്ഞ് ചേർക്കണം. ശേഷം, എട്ട് ഈന്തപ്പഴം, എട്ട് അണ്ടിപരിപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സിയിൽ നന്നായി അരച്ചെടുക. ആവശ്യമെങ്കിൽ തേൻ കൂടി ചേർത്ത് സ്വാദോടെ കുടിക്കുക. ഏത്തപ്പഴം ഇല്ലാതെയും തയ്യാറാക്കാവുന്നതാണ്.