ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങളാണ്… ഇനിയെങ്കിലും സ്ത്രീകൾക്ക് അംഗീകാരത്തോടെ ജോലിയെടുക്കാൻ ആവണം; ബീന പോൾ…

Written by Web Desk1

Published on:

എറണാകുളം (Eranakulam) : ഹേമാ കമ്മിറ്റി റിപ്പോർട്ട് വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള ആദ്യ റിപ്പോർട്ടാണെന്ന് സംവിധായിക ബീന പോൾ. ഒരുപാട് സന്തോഷം , നടന്നത് ഒരു യുദ്ധമല്ലെന്ന് ബീന പോൾ പറഞ്ഞു. റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സംവിധായിക.

റിപ്പോർട്ട് വായിക്കുമ്പോൾ വലിയ വേദനയാണ് ഉണ്ടാകുന്നത്. ആ റിപ്പോർട്ടിലെ ഓരോ വരികളും ഓരോരുത്തരുടെയും അനുഭവങ്ങളാണ് പറയുന്നത്. ആരാണ് പറഞ്ഞത് ഒന്നും അറിയില്ല. എല്ലാവരുടെ അനുഭവവും ഒരുപോലെ ആകില്ലെന്നും അവർ പറഞ്ഞു. തുടർ നടപടികളിലേക്ക് പോകണം. ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നടപ്പാക്കാനുള്ള ശ്രമം നടത്തും.


ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. സ്ത്രീകളുടെ ഒരു പോരാട്ടവും എളുപ്പമല്ല. സ്ത്രീകൾക്ക് അംഗീകാരത്തോടെ ജോലിയെടുക്കാൻ ആവണം. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് കഴിഞ്ഞതെന്നും ബീനാ പോൾ പറഞ്ഞു. ഡബ്യൂസിസി ഒരു ക്ലബ്ബ് അല്ല. അത് ഒരു ആശയത്തിനുള്ള ഒത്തുചേരലാണ്. ഈ റിപ്പോർട്ട് കേരളത്തിൽ മാത്രമല്ല. കേരളത്തിന് പുറത്തും ഇമ്പാക്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ റിപ്പോർട്ട് സിനിമ ഇൻഡസ്ട്രി ഇത് പോസിറ്റീവ് ആയി ഉൾക്കൊള്ളണമെന്നും ബീന ആവശ്യപ്പെട്ടു

See also  കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി റിയാദ് ഘടകം അനുശോചിച്ചു

Related News

Related News

Leave a Comment