The sky is full of mysteries, with the twinkling stars; മലയാള സിനിമയിൽ അടിമുടി സ്ത്രീവിരുദ്ധത, ഹേമ കമ്മീഷന്‍ റിപ്പോർട്ടിന്റെ 233 പേജുകൾ പുറത്ത്‌

Written by Taniniram

Updated on:

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തേക്ക്. മലയാളസിനിമയിലെ തിളങ്ങുന്ന താരങ്ങളെ വിശ്വസിക്കരുതെന്ന തുടക്കത്തിലെ പറഞ്ഞുകൊണ്ട് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തേക്ക്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന അവസ്ഥയാണുള്ളത്. സിനിമയിലുള്ളത് പുറത്തെ തിളക്കം മാത്രമാണെന്നും ഉള്ളത് വ്യാപക ലൈംഗിക ചൂഷണമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടല്‍ പറയുന്നു.

സസ്പെന്‍സുകള്‍ അവസാനിപ്പിച്ചു ഇന്ന് 2.30നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാത്തതോടെ റിപ്പോര്‍ട്ടിന്മേലുള്ള എല്ലാ നിയമതടസങ്ങളും മാറി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് രഞ്ജിനി സിംഗിള്‍ ബെഞ്ചിന് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ‘മനോരമ ഓണ്‍ലൈന്’ ലഭിച്ചു. ചലച്ചിത്ര രംഗത്തുള്ളവര്‍ ആ മേഖലയില്‍ മറ്റാരെയും വിലക്കാന്‍ പാടില്ലെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പറയുന്നു. സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ കടുത്ത വിവേചനം നേരിടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.

മലയാള സിനിമാ രംഗംവുമായി ബന്ധപ്പെട്ട് നടുക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാരംഗത്ത് പുറമേയുള്ള തിളക്കം മാത്രം. അവസരം ലഭിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട മൊഴികളും പുറത്ത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകള്‍. സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് സംവിധായകരും നിര്‍മാതാക്കളുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരിക്കുന്നവരെ ‘കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്’ എന്ന് പേരിട്ടു വിളിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

updating…..

See also  വി കെ പ്രശാന്തിന് പിന്നാലെ എം വി ഗോവിന്ദനും

Related News

Related News

Leave a Comment