എ സി തലയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : ഡൽഹിയിലെ ദേശബന്ധു ഗുപ്ത റോഡിലാണ് അപകടം.രണ്ടുനില കെട്ടിടത്തിൽ നിന്ന് എസി വീണ് 18 വയസ്സുകാരന് ദാരുണാന്ത്യം. ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്.

ജിതേഷ് സ്കൂട്ടറിനു മുകളിൽ ഇരിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം. സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ മുകളിൽ നിന്ന് എസി താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തിനും പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

See also  പ്രാണ പ്രതിഷ്ഠ ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ

Leave a Comment