Monday, July 7, 2025

മോഹൻലാലിന് കടുത്ത പനിയും ശ്വാസതടസ്സവും ; അമൃത ആശുപത്രിയിൽ ചികിത്സ തേടി

Must read

- Advertisement -

സൂപ്പര്‍താരം മോഹന്‍ലാലിന് കടുത്ത പനി. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സ തേടി. പനിയും ശ്വസന സംബന്ധമായ ചില ബുദ്ധിമുട്ടുകളും അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യംവീണ്ടെടുക്കുകയാണ് എന്നും ഡോക്ടര്‍ മെഡിക്കല്‍ ബുളളറ്റിനിലൂടെ അറിയിച്ചു. ചികിത്സ തേടിയതിന് പിന്നാലെ ആരോഗ്യവിവരം തിരക്കി പ്രമുഖരടക്കം നിരവധി പേര്‍ ആശുപത്രിയെ സമീപിച്ചതോടെയാണ് മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയത്.
പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് താരം വീട്ടില്‍ വിശ്രമത്തിലാണ്. ഡോ.ഗിരീഷ് കുമാറാണ് അദ്ദേഹത്തെ ചികിത്സിച്ചത്.

See also  പി.എസ്.സി നിയമനങ്ങൾക്ക് സ്ത്രീകൾക്ക് ഉയർന്ന പ്രായപരിധി 45 വയസ്സാക്കണമെന്ന് വനിതാകമ്മിഷൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article