ചിങ്ങമാസം പിറന്നതോടെ സ്വര്‍ണ വില കുതിച്ചുകയറി. വിവാഹ സീസണെത്തുന്നതോടെ സ്വര്‍ണവില കൂടുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി. പവന് 53,360 രൂപയും.
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബജറ്റിന് ശേഷം ഒറ്റദിവസം ഇത്ര വിലവര്‍ധനയും ആദ്യം. കഴിഞ്ഞ 9 ദിവസത്തിനിടെ മാത്രം പവന് 2,560 രൂപയും ഗ്രാമിന് 320 രൂപയും ഉയര്‍ന്നു. ഇറക്കുമതി തീരുവ കുറച്ചശേഷവും വില വന്‍തോതില്‍ കൂടുന്നത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.