ചിങ്ങം പിറന്നു കഴിഞ്ഞു. ഇനി കൊല്ലവര്‍ഷം 1200-ാം ആണ്ടാണ്. വറുതിയുടെ കള്ള കര്‍ക്കടകം അവസാനിച്ചു, ഇനി പൊന്നിന്‍ ചിങ്ങമാസ നാളുകള്‍. ചിങ്ങം 1 എന്ന് കേള്‍ക്കുമ്പോള്‍ കര്‍ഷക ദിനം എന്നത് തന്നെയാകും ഓരോ മലയാളിയുടെയും മനസ്സിലേക്ക് ആദ്യമെത്തുന്നത്.
മണ്ണില്‍ വിയര്‍പ്പ് കൊണ്ട് പൊന്നുരുക്കിയെടുക്കുന്ന കര്‍ഷകരുടെ ദിനം. കര്‍ക്കിടകത്തിന്റെ വറുതിയുടെ നാളുകള്‍ മറന്ന് പൊന്നിന്‍ ചിങ്ങമാസത്തെ വരവേല്‍ക്കുന്നു ഏവരും. കാലാവസ്ഥാമാറ്റവും മഴക്കുറവും ആശങ്കളുടെ കാര്‍മേഘങ്ങള്‍ വിതയ്ക്കുന്നുണ്ടെങ്കിലും കര്‍ഷകന്‍ പ്രത്യാശ കൈവിടുന്നില്ല.
ശബരിമല ഉള്‍പ്പെടെയുളള ക്ഷേത്രങ്ങളില്‍ പുതുവര്‍ഷദിനത്തില്‍ ദര്‍ശനത്തിനായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.