ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിൽ തിളങ്ങി മലയാള സിനിമ; മികച്ച ചിത്രം- ആട്ടം ഋഷഭ് ഷെട്ടി നടൻ, നിത്യ മേനോൻ മികച്ച നടി, ശ്രീപദ് ബാലതാരം

Written by Taniniram

Published on:

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാള സിനിമകള്‍ക്ക് അംഗീകാരം. മികച്ച ചിത്രത്തിന്റെ പുരസ്‌ക്കാരം ആട്ടം സിനിമ നേടി. ആട്ടത്തിന് മൂന്ന് പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. കാന്തരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനായും നിത്യ മേനോനും മാനസി പരേഖും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു. സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായി.

മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം മാളികപ്പുറത്തിലെ അഭിനയത്തിന് ശ്രീപഥ് നേടി. മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം മലയാളിയായ കിഷോര്‍ കുമാറിന് ലഭിച്ചു. മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ എന്ന് പുസ്തകത്തിനാണ് പുരസ്‌കാരം. മികച്ച ഗായികക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീക്ക് (സൗദി വെള്ളക്ക) ലഭിച്ചു.

എഡിറ്റിങ് – മഹേഷ് ഭുവാനന്ദന്‍ (ആട്ടം)

പശ്ചാത്തല സംഗീതം – എ.ആര്‍. റഹ്‌മാന്‍ (പൊന്നിയന്‍ സെല്‍വന്‍-1)

മികച്ച ഹിന്ദി ചിത്രം – ഗുല്‍മോഹര്‍

മികച്ച തമിഴ് സിനിമ – പൊന്നിയന്‍ സെല്‍വന്‍-1

മികച്ച കന്നഡ സിനിമ – കെ.ജി.എഫ്-2

പ്രത്യേക പരാമര്‍ശം – മനോജ് ബാജ്പേയി (ഗുല്‍മോഹര്‍)

മികച്ച സംവിധായിക (നോണ്‍ ഫീച്ചര്‍) – മറിയം ചാണ്ടി മേനചേരി (ഫ്രം ദി ഷോഡോ)

മികച്ച ഡോക്യുമെന്ററി – മര്‍മേഴ്സ് ഓഫ് ജംഗിള്‍

മികച്ച ആനിമേഷന്‍ ചിത്രം – കോക്കനട്ട് ട്രീ (ജോസി ബനെഡിക്ട്)

മികച്ച സിനിമ നിരൂപണം – ദീപക് ദുഹ

See also  കൊൽക്കത്തയിൽ ഡോക്ടർമാർ സമരം പിൻവലിച്ചു ; ഒപി ബഹിഷ്ക്കരണം തുടരും

Related News

Related News

Leave a Comment