ചർമ്മത്തിലെ കരുവാളിപ്പ്, ക്രീം പുരട്ടാതെ സൺ ടാൻ നീക്കാം…

Written by Web Desk1

Published on:

വേനല്‍ച്ചൂട് വര്‍ധിച്ചുവരികയാണ്. മാര്‍ച്ചും ഏപ്രിലും മെയ് മാസവുമെല്ലാം വരിവരിയായി വരാന്‍ പോകുന്നു. സൂര്യന്റെ കഠിനമായ കിരണങ്ങള്‍ ഏതൊരാളുടെയും ജീവിതത്തെ ബുദ്ധിമുട്ടിലാക്കും. വേനല്‍ക്കാലത്ത് പലപ്പോഴും നമ്മെ അലട്ടുന്ന മറ്റൊരു കാര്യം സണ്‍ ടാന്‍ ആണ്. നിങ്ങള്‍ എത്ര നല്ല സണ്‍സ്‌ക്രീന്‍ പുരട്ടിയാലും സണ്‍ ടാനില്‍ നിന്ന് പൂര്‍ണ്ണമായും രക്ഷപ്പെടാന്‍ കഴിയില്ല. വിഷമിക്കേണ്ട, സണ്‍ ടാന്‍ ഒഴിവാക്കാനുള്ള എളുപ്പ വഴി ഈ ലേഖനത്തിലുണ്ട്.

സണ്‍ ടാന്‍ അഥവാ ചര്‍മ്മത്തിലെ കരുവാളിപ്പ് നീക്കം ചെയ്യാന്‍ അരി മാവ് നിങ്ങളെ സഹായിക്കും. അത് ഉപയോഗിക്കുന്നതിനുള്ള വ്യത്യസ്ത വഴികള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. മികച്ച എക്‌സ്‌ഫോളിയേഷന്‍ നല്‍കുന്ന അരിപ്പൊടി, സണ്‍ ടാനില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കുന്നു. കൂടാതെ, ഇതില്‍ അലന്റോയിന്‍ അടങ്ങിയിട്ടുണ്ട്. ഇത് സണ്‍ ടാന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ അരി മാവ് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കൂ.

സണ്‍ ടാന്‍ നീക്കാന്‍ അരിമാവിന്റെ ഗുണങ്ങള്‍
സണ്‍ ടാന്‍ നീക്കം ചെയ്യുന്നതിനുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ് അരിപ്പൊടി. അതിശയകരമായ എക്‌സ്‌ഫോളിയേറ്റിംഗ് ഗുണങ്ങള്‍ ഇതിലുണ്ട്. അരിപ്പൊടി നിങ്ങളുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ നിന്ന് പിഗ്മെന്റും കേടായതുമായ ചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നു. എക്‌സ്‌ഫോളിയേഷനിലൂടെ, ഇത് കോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കമുള്ളതും തെളിഞ്ഞതുമായ ചര്‍മ്മം നല്‍കുന്നു.

ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞത്
അരിപ്പൊടിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായുണ്ട്. ഇത് ചര്‍മ്മത്തെ കൂടുതല്‍ നിറമുള്ളതാക്കാന്‍ സഹായിക്കുന്നു. അരിപ്പൊടിയിലെ ആന്റി ഓക്സിഡന്റ് സംയുക്തങ്ങള്‍ ചര്‍മ്മത്തിലെ കൊളാജന്‍ സിന്തസിസ് വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക ഇലാസ്തികത പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍ മൂലമുണ്ടാകുന്ന സണ്‍ സ്‌പോട്ടുകളുടെയും ഇരുണ്ട പാടുകളുടെയും രൂപം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

മുഖത്തിന് തിളക്കം നല്‍കുന്നു
ചര്‍മ്മത്തില്‍ ദീര്‍ഘനേരം സൂര്യപ്രകാശത്തില്‍ ഏല്‍ക്കുമ്പോള്‍, ചര്‍മ്മത്തിന്റെ ആന്തരിക പാളികളെ സംരക്ഷിക്കുന്നതിനായി നമ്മുടെ ശരീരം കൂടുതല്‍ മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നു. ഈ അധിക മെലാനിന്‍ ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ അടിഞ്ഞുകൂടുന്നു. ഇത് ചര്‍മ്മത്തിന് ഒരു ഇരുണ്ട രൂപം നല്‍കുന്നു. ഇതിനെയാണ് നമ്മള്‍ സാധാരണയായി സണ്‍ ടാന്‍ എന്ന് വിളിക്കുന്നത്. മെലാനിന്‍ ഉല്‍പ്പാദനം കുറയ്ക്കാനും കാലക്രമേണ മുഖത്തിന് തിളക്കം നല്‍കാനും അരിപ്പൊടിക്ക് കഴിവുണ്ട്. കൂടാതെ, അരിപ്പൊടി ബി വിറ്റാമിനുകളുടെ മികച്ച സ്രോതസ്സ് കൂടിയാണ്. ഈ വിറ്റാമിനുകള്‍ പുതിയ കോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന് വളരെ ഫലപ്രദമാണ്. അരിപ്പൊടിയുടെ പതിവ് ഉപയോഗം ചര്‍മ്മത്തെ നിറമുള്ളതും ആരോഗ്യകരവുമാക്കുന്നു.

അരിപ്പൊടിയും പാലും
സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ അരിപ്പൊടിയും പാലും ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രത്തില്‍, 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് അതില്‍ കുറച്ച് പാല്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും പുരട്ടുക. വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഇത് 15-20 മിനിറ്റ് ചര്‍മ്മത്തില്‍ വയ്ക്കുക. ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. സണ്‍ ടാന്‍ സ്വാഭാവികമായി നീക്കം ചെയ്യാന്‍ ഈ പായ്ക്ക് ആഴ്ചയില്‍ 2-3 തവണ പുരട്ടുക.

See also  കറ്റാർവാഴയ്‌ക്കൊപ്പം ഇതും ഒരൽപ്പം ചേർത്ത് ഉപയോഗിക്കൂ, മുഖം തങ്കം പോലെ തിളങ്ങും…

അരിപ്പൊടിയും തേനും
സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ അരിപ്പൊടിയും തേനും ഉപയോഗിക്കാം. ഒരു പാത്രത്തില്‍ 1-2 ടീസ്പൂണ്‍ അരിപ്പൊടി എടുത്ത് അതില്‍ കുറച്ച് തേന്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് ഇളക്കി പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും ശരീരത്തിന്റെ മറ്റ് ടാന്‍ ബാധിച്ച ഭാഗങ്ങളിലും പുരട്ടി വൃത്താകൃതിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇത് 10-12 മിനിറ്റ് വിടുക. ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയുക. അരിപ്പൊടിയും തേനും ചേര്‍ത്ത ഈ പായ്ക്ക് ആഴ്ചയില്‍ 2-3 തവണ പുരട്ടുക.

അരിപ്പൊടിയും തക്കാളിയും
ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക. ഇതെല്ലാം ഒരുമിച്ച് ഇളക്കി പേസ്റ്റ് തയ്യാറാക്കുക. ഇത് മുഖത്തും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും പുരട്ടുക. വിരല്‍ത്തുമ്പുകൊണ്ട് മൃദുവായി മസാജ് ചെയ്യുക. 15-20 മിനിറ്റ് ചര്‍മ്മത്തില്‍ വയ്ക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക. ഈ പായ്ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടിയാല്‍ സ്വാഭാവികമായും സണ്‍ ടാന്‍ നീക്കം ചെയ്യാന്‍ സാധിക്കും.

Leave a Comment