ചിക്കൻ പ്രേമികൾക്ക് ഇനി സന്തോഷം…; കോഴി വില കുത്തനെ കുറഞ്ഞു….

Written by Web Desk1

Published on:

കൊച്ചി (Kochi) : സംസ്ഥാനത്ത് ബ്രോയ്ലർ കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറ‍യുന്നു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിയുടെ വിലയാണ് ഇപ്പോൾ നൂറിലെത്തിയിരിക്കുന്നത്. വരും ​ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വില കുറച്ചിരുന്നില്ല.

ഉപഭോക്താക്കൾ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപരികൾ തയ്യാറായത്. അതേസമയം, പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 65 രൂപയ്ക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ.

നി​ര​ക്കി​ൽ മാ​റ്റം ഉ​ണ്ടാ​കു​ന്ന​തു​വ​രെ വ​ള​ർ​ച്ച​യെ​ത്തി​യ കോഴികളെ ഫാ​മു​ക​ളി​ൽ നി​ർ​ത്തു​ന്ന​ത് തീ​റ്റ ഇ​ന​ത്തി​ലും ക​ർ​ഷ​ക​ർക്ക് നഷ്ട​മു​ണ്ടാ​ക്കും.കോ​ഴി​ക്കു​ഞ്ഞി​ന്റെ വി​ല, തീ​റ്റ, മ​രു​ന്ന്, പരിചരണച്ചെ​ല​വ് എ​ന്നി​വ പ്ര​കാ​രം ഒ​രു​കി​ലോ കോ​ഴി ഉൽപാദിപ്പി​ക്കാ​ൻ 90 മു​ത​ൽ 100 രൂ​പ വ​രെ ക​ർ​ഷ​ക​ന് ചെലവാകുന്നു​ണ്ട്. ഫാ​മു​ക​ളി​ൽ കി​ലോ​ക്ക് 130 മു​ത​ൽ 140 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​നി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ത്ര​മേ വി​ല​യി​ൽ കാര്യ​മാ​യ മാ​റ്റം പ്രതീ​ക്ഷി​ക്കാ​നാ​വൂ എ​ന്നാ​ണ് കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​ത് തി​രി​ച്ച​റി​ഞ്ഞു​ള്ള ത​മി​ഴ്‌​നാ​ട് ലോ​ബി​യു​ടെ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ് കോഴിയു​ടെ വി​ല കു​ത്ത​നെ കു​റ​യാ​ൻ കാര​ണ​മാ​യ​തെ​ന്നും ക​ച്ച​വ​ട​ക്കാ​ർ ആ​രോ​പി​ക്കു​ന്നു​ണ്ട്. കേരളത്തിൽ ചെറുതും വലുതുമായ കൂടുതൽ ഫാമുകൾ പ്രവർത്തനം തുടങ്ങിയതും വില കുറയാൻ കാരണമായിട്ടുണ്ട്.

Leave a Comment