കിടിലം ഫോട്ടോസുമായി അപർണ ബാലമുരളി

Written by Taniniram Desk

Published on:

‘മഹേഷിൻ്റെ പ്രതികാരം’ എന്ന തൻ്റെ ആദ്യ സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടിയാണ് അപർണ ബാലമുരളി. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് അപർണയെ തേടിയെത്തിയത്. സിനിമകളുടെ പ്രമേഷനുകൾക്കിടയിലുള്ള ചിത്രങ്ങളും താരം തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ അപർണയുടെ ഫിലിം ഫെയർ അവാർഡ് ലുക്കാണ് ആരാധകർ ഏറ്റെടുത്തത്.

മെഹക്ക് മുർപ്പാനയുടെ സാറ്റിൻ മെറ്റീരിയലിലുള്ള വൈലറ്റ് ഔട്ട്ഫിറ്റാണ് അപർണ ധരിച്ചിരിക്കുന്നത്.


ഷോർട്ട് സ്ലീവിലുള്ള ടോപ്പിലെ എംബ്രോയിഡറി വർക്കുകളാണ് ഏറ്റവും ആകർഷണീയം. ചെറിയ മുത്തുകൾ ഉപയോഗിച്ചുള്ള ഹെവി വർക്കുകളാണ് കൊടുത്തിരിക്കുന്നത്. ഔട്ട്ഫിറ്റിന് മാച്ചിങ്ങായിട്ട് അക്വമറൈൻ ജൂവല്ലറിയുടെ കമ്മലും മോതിരവും മാത്രമാണ് അക്സസറിയായി അണിഞ്ഞിരിക്കുന്നത്.
സെലിബ്രെറ്റി സ്റ്റൈലിസ്റ്റായ അഭിനവാണ് അപർണയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. യാലയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

See also  ഗബ്രി ബിഗ്‌ബോസില്‍ നിന്ന് പുറത്തായി; ഇനിയില്ല ജാസ്മിന്‍-ഗബ്രി കോംബോ

Leave a Comment