Friday, April 11, 2025

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റ കണ്ടക്ടർ മരിച്ചു

Must read

- Advertisement -

കോട്ടക്കൽ (Kottaykkal) : സ്വകാര്യബസിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ബസ് കണ്ടക്ടർ മരിച്ചു. കൊളത്തൂർ സ്വദേശി മൻസൂറാണ് (30) മരിച്ചത്. കോട്ടക്കൽ – വളാഞ്ചേരി റൂട്ടിലോടുന്ന അറഫ ബസിലെ കണ്ടക്ടർ ആയിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിന്റെ ഡോറിൽ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ മൻസൂർ വീണത്. ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

See also  മലപ്പുറത്ത് നവവധു വാഹനാപകടത്തിൽ മരിച്ചു, അപകടം നടന്നത് ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവേ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article