11 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന ശില്പ ജാമ്യത്തിലിറങ്ങി കഞ്ചാവ് കച്ചവടം.അറസ്റ്റ് ചെയ്ത് പോലീസ്

Written by Taniniram

Published on:

വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് കഞ്ചാവുമായി കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റില്‍. 11 മാസം പ്രായമായ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയാണ് ശില്പ. ഫെബ്രുവരിയിലായിരുന്നു ആ കൊല. ആ കേസില്‍ ജയിലിലായിരുന്നു ശില്‍പ്പ. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കഞ്ചാവ് ഇടപാടുകള്‍ തുടങ്ങി. അതാണ് വീണ്ടും അറസ്റ്റിന് കാരണമായത്.

ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പക്ടര്‍ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കൊലക്കേസില്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയശേഷം കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. ഒരാഴ്ച മുന്‍പാണ് ആണൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ശശി ചേണിച്ചേരി, ടി.വി. കമലാക്ഷന്‍. കെ.എം. ദീപക്, സിവില്‍ എക്സൈസ് ഓഫീസര്‍ ശരത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ജസ്ന പി. ക്ലമന്റ്, എക്സൈസ് ഡ്രൈവര്‍ പ്രദീപന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

See also  ഭ‍ർത്താവിന്റെ ആദ്യ ഭാര്യയും മകളും പ്രസവമെടുത്തു; അമ്മയും കുഞ്ഞും മരിച്ചു

Related News

Related News

Leave a Comment