Saturday, April 5, 2025

അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ . അല്ലിയാമ്പിൽ കടവിൽ ഗാനവുമായി ആവിർഭവ്

Must read

- Advertisement -

അമ്മ ശാന്തകുമാരിയുടെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാല്‍. കൊച്ചി എളമക്കര വീട്ടില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. മോഹന്‍ലാലിനൊപ്പം സുചിത്ര, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, മേജര്‍ രവി, സമീര്‍ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.
ഹിന്ദി റിയാലിറ്റി സോഗ് വിന്നര്‍ ആവിര്‍ഭവും ചടങ്ങിനെത്തി.
‘അല്ലിയാമ്പല്‍ കടവില്‍’ എന്ന എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ് ഗാനവും ആലപിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് മോഹന്‍ലാല്‍ ഇതിനെ സ്വീകരിച്ചത്. ഒപ്പം ഹിന്ദി ?ഗാനവും ആവിര്‍ഭവ് ആലപിക്കുന്നുണ്ട്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

https://twitter.com/i/status/1821924604274675798

കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ചികിത്സയിലാണ് ശാന്തകുമാരി. എവിടെയായിരുന്നാലു അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ അമ്മയുടെ അരികില്‍ ഉണ്ടാകും.

See also  പത്തനംതിട്ട കളക്ടറേറ്റില്‍ ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്ന് അജ്ഞാതന്റെ ഭീഷണി; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാകില്ലെന്ന് മെയില്‍ സന്ദേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article