ബംഗളൂരു (Bangalur) : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു. മഹാരാഷ്ട്ര സ്വദേശി അവിരാജ് ഹനുമന്താണ് (23) മരിച്ചത്. അവിരാജിന്റെ സഹോദരി നൽകിയ പരാതിയിൽ സദാശിവ നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എം.ടെക് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ചയാണ് അവിരാജിനെ ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടത്.